Join News @ Iritty Whats App Group

പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, 2018 മുതല്‍ ലോക കേരള സഭയില്‍ ഉന്നയിച്ചത് കുവൈത്ത് പ്രവാസി

കുവൈറ്റ് സിറ്റി : 'നോര്‍ക്ക കെയര്‍' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യാഥ്യാര്‍ത്ഥ്യമാകുമ്പോള്‍ വിഷയം നിരവധി വേദികളില്‍ ഉയര്‍ത്തി ഫലപ്രാപ്തിയില്‍ എത്തിയതിന്‍റെ ആത്മസംത്യപതിലാണ് കുവൈത്ത് പ്രവാസി ബാബു ഫ്രാന്‍സീസ്. മടങ്ങി ചെല്ലുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന ആശയം 2018-ല്‍ ലോക കേരള സഭയില്‍ അടക്കം നിരവധി വേദികളില്‍ നിര്‍ദ്ദേശം ഉന്നയിച്ച വ്യക്തിയാണ് ലോക കേരളസഭ പ്രതിനിധിയും എന്‍സിപി. വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഓവർസീസ് സെൽ ദേശീയ അധ്യക്ഷനുമായ ബാബു ഫ്രാന്‍സീസ്. ലോക കേരള സഭ രൂപീകരിച്ച സമയം മുതല്‍ അംഗമായ ബാബു പ്രസ്തുത ആവശ്യമുന്നയിച്ച് തുടര്‍ച്ചയായി നിവേദനം നല്‍കുകയും, ലോക കേരള സമ്മേളന ചര്‍ച്ചകളിലും, പ്രവാസി പരിപാടികളിലും വിഷയം അവതരിപ്പിച്ചിരുന്നു.

2024 ജൂണില്‍ നടന്ന നാലാം ലോക കേരള സഭയിലും ഈ വിഷയം മുഖ്യമന്ത്രിയോടും, സ്പീക്കറോടും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 

മടങ്ങി വരുന്ന പ്രവാസികളെയും ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതും ഇദ്ദേഹമാണ്. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സുപ്രീം കോടതിയിലും ദില്ലി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും ഹർജികൾ സമർപ്പിച്ച് കേസുകൾ നടത്തി പ്രവാസികൾക്ക് അനുകൂല വിധികൾ, പ്രവാസി ലീഗൽ സെല്ലിന്‍റെ പ്രവർത്തനം വഴി ലഭിച്ചതിൽ മുൻകൈ എടുത്ത് പ്രവർത്തിച്ച വ്യക്തി കൂടിയാണ് പ്രവാസി ലീഗൽ ഗ്ലോബൽ വക്താവും കുവൈത്ത് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ്

Post a Comment

أحدث أقدم
Join Our Whats App Group