ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസ ജയം. സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും വിരാട് കോഹ്‌ലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്.
രോഹിത് ശർമ്മ 125 പന്തുകളിൽ നിന്നായി 121* റൺസും, വിരാട് കോഹ്ലി 81 പന്തിൽ 74 റൺസും നേടി. 2008-ൽ ഓസ്‌ട്രേലിയക്കെതിരെ ആരംഭിച്ച ഈ യാത്ര ഗംഭീരമായി അവസാനിപ്പിച്ചതിൽ തനിക്ക് സന്തോഷം ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശർമ്മ.
രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:
” എനിക്ക് ഇവിടെ വരുന്നത് ഇഷ്ടമാണ്. ഓസ്‌ട്രേലിയയിൽ കളിക്കുന്നത് ഞാൻ എപ്പോഴും ആസ്വദിക്കുന്നു. 2008 മുതലുള്ള ഓർമ്മകളും ഇങ്ങനെ മത്സരം വിജയിപ്പിച്ച് അവസാനിപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇനി ഞാൻ ഓസ്‌ട്രേലിയയിൽ വന്നു കളിക്കുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല, പക്ഷെ ഇവിടെ കളിച്ച വർഷങ്ങൾ നല്ല രസമായിരുന്നു. ഒരുപാട് നല്ല ഓർമ്മകളും മോശമായ ഓർമ്മകളും ഉണ്ടായിട്ടുണ്ട്, എന്തിരുന്നാലും അതിനെയെല്ലാം ക്രിക്കറ്റായി ഞാൻ എടുക്കുന്നു” രോഹിത് ശർമ്മ പറഞ്ഞു.
إرسال تعليق