Join News @ Iritty Whats App Group

മുഖ്യമന്ത്രി പിണറായി വിജയൻ സൗദി അറേബ്യ സന്ദർശിക്കുന്നു, ഈ മാസം 17 മുതൽ മൂന്ന് ദിവസം പര്യടനം


റിയാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17 മുതൽ 19 വരെ സൗദി അറേബ്യയിൽ പര്യടനം നടത്തും. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ നടക്കുന്ന 'മലയാളോത്സവം' പൊതുപരിപാടിയിൽ മുഖ്യമന്ത്രി സംബന്ധിക്കും. 17 ന് ദമ്മാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമാണ് പരിപാടികൾ.

മുഖ്യമന്ത്രിക്കു പുറമേ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. മൂന്ന് നഗരങ്ങളിലും പരിപാടിയുടെ വിജയത്തിനായി പൊതു സമൂഹത്തെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിക്കുമെന്ന് സൗദിയിലെ മലയാളം മിഷൻ ഭാരവാഹികൾ പറഞ്ഞു. 2023 ഒക്ടോബറിൽ സൗദി അറേബ്യയിൽ വെച്ച് ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group