Join News @ Iritty Whats App Group

തിരുവനന്തപുരത്ത് സഹപാഠിയുടെ വീട് കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ; എത്തിയത് 15 അം​ഗ സംഘം, വിദ്യാർത്ഥിക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഒരു സംഘം പ്ലസ് ടു വിദ്യാർഥികൾ വീട് കയറി അക്രമിച്ചു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. ബൈക്കിലെത്തിയ 15 ഓളം വരുന്ന സംഘമാണ് വീട് കയറി ആക്രമിച്ചത്. ആക്രമണത്തിൽ തുണ്ടത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി അഭയ് (17) യുടെ കയ്യിലും മൂക്കിലും പരിക്കേറ്റു. തുണ്ടത്തിൽ മാധവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു വീട് കയറി അക്രമം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. സംഘർഷത്തിനിടയിൽപ്പെട്ട സുഹൃത്തിനെ അഭയ് പിടിച്ചു മാറ്റിയിരുന്നു. ഇതിനെ തുടർന്നാണ് രാത്രി ഒരു സംഘം വീടു കയറി ആക്രമിച്ചത്. പരിക്കേറ്റ അഭയ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുകയാണ്. ഉടൻ തന്നെ പോത്തൻകോട് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോത്തൻകോട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group