Join News @ Iritty Whats App Group

കെപിസിസിക്ക് ജംബോ പട്ടിക; പുനസംഘടനയായി, 13 വൈസ് പ്രസിഡന്‍റുമാർ, സന്ദീപ് വാര്യര്‍ അടക്കം 58 ജനറൽ സെക്രട്ടറിമാര്‍, രാഷ്ട്രീയകാര്യ സമിതിയിൽ 6 പേര്‍ കൂടി

ദില്ലി: കെപിസിസി പുനസംഘടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി. 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്. 

രാജ്മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എകെ മണി, സിപി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്ദീപ് വാര്യരടക്കമുള്ള 58പേരെയാണ് ജനറൽ സെക്രട്ടറിമാരാക്കിയത്. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്‍റായും നിയമിച്ചു.വിഎ നാരായണനാണ് കെപിസിസി ട്രഷറര്‍. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്. വെള്ളാപ്പള്ളി നടേശനുമായി അടുപ്പം പുലര്‍ത്തുന്ന ഡി സുഗതനെ വൈസ് പ്രസിഡന്‍റാക്കി. മര്യാപുരം ശ്രീകുമാര്‍, ജി സുബോധനൻ, ജിഎസ് ബാബു എന്നിവരെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍റെ ചുമതലയുള്ള എൻ ശക്തനെയും ഒഴിവാക്കി. കെപിസിസി വൈസ് പ്രസിഡന്‍റായിരുന്നു.

കെപിസിസി പുനസംഘടന പട്ടിക

വൈസ് പ്രസിഡന്‍റുമാര്‍: 

ടി ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പലോട് രവി, വിടി ബൽറാം, വിപി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എഎ ഷുക്കൂര്‍, എം വിൻസെന്‍റ്, റോയ് കെ പൗലോസ്, ജയ്സണ്‍ ജോസഫ്

ട്രഷറര്‍: വിഎ നാരായണൻ

ജനറൽ സെക്രട്ടറിമാര്‍:

പാഴകുളം മധു, ടോണി കല്യാണി, കെ ജയന്ത്, എഎം നസീര്‍, ദീപ്തി മേരി വര്‍ഗീസ്, ബിഎ അബ്ദുള്‍ മുത്തലിബ്, പിഎം നിയാസ്, ആര്യാടൻ ഷൗക്കത്ത്, നെയ്യാറ്റിൻകര സനൽ, പിഎ സലീം, കെപി ശ്രീകുമാര്‍, ടിയു. രാധാകൃഷ്ണൻ, ജോസ്സി സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, എംപി വിൻസെന്‍റ്, ജോസ് വാളൂര്‍, സി ചന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാര്‍, പി മോഹൻരാജ്, ജ്യോതി കുമാര്‍ ചാമക്കാല, എംജെ ജോബ്, എസ് അശോകൻ, മണക്കാട് സുരേഷ്, കെഎൽ പൗലോസ്, എംഎ വാഹിദ്, രമണി പി നായര്‍, ഹക്കീം കുന്നിൽ, ആലിപ്പറ്റ ജമീല, ഫിൽസണ്‍ മാത്യുസ്, വി ബാബുരാജ്, എ ഷാനവാസ് ഖാൻ, കെ നീലകണ്ഠൻ, ചന്ദ്രൻ തില്ലങ്കേരി, പി ജെര്‍മിയാസ്, അനിൽ അക്കര, കെഎസ് ശബരിനാഥൻ, സന്ദീപ് വാര്യര്‍, കെബി ശശികുമാര്‍, നൗഷാദ് അലി കെപി, ഐകെ രാജു, എംആര്‍ അഭിലാഷ്, കെഎ തുളസി, കെഎസ് ഗോപകുമാര്‍, ഫിലിപ്പ് ജോസഫ്, കാട്ടാനം ഷാജി, എൻ ഷൈലജ്, ബിആര്‍എം ഷഫീര്‍, എബി കുര്യാക്കോസ്, പിടി അജയ് മോഹൻ, കെവി ദാസൻ, അൻസജിത റെസ്സൽ, വിദ്യാ ബാലകൃഷ്ണൻ, നിഷ സോമൻ, ആര്‍ ലക്ഷ്മി, സോണിയ ഗിരി, കെ ശശിധരൻ, ഇ സമീര്‍, സൈമണ്‍ അലക്സ്.

Post a Comment

Previous Post Next Post
Join Our Whats App Group