കണ്ണൂർ: അത്യാഹിത ഘട്ടങ്ങളിൽ പോലീസിനെ വിളിച്ചാൽ കിട്ടുന്ന എമർജൻസി നമ്പറായ 112 ൽ നിരന്തരം വിളിച്ച് തെറ്റിദ്ധരിപ്പിച്ചയാളെ അറസ്റ്റു ചെയ്തു. ആലപ്പുഴ മുല്ലക്കൽ എ.എൻ പുരം കട്ടച്ചിറ പുരയിടത്തിൽ സന്തോഷ് കുമാറിനെ (40) ആണ് ടൗൺ പോലീസ് പിടികൂടിയത്.
ഇന്നലെ രാത്രി 11.30 ന് ശേഷമാണ് പോലീസ് കൺട്രോൾ റൂമിൽ
നിരന്തരം ഫോൺ വിളികൾ ലഭിച്ചത്. ഹോട്ടൽ ബ്ലൂ നെയിലിന് സമീപത്താണ് പ്രതി ഉണ്ടായിരുന്നത്. 112 ൽ വിളിക്കുകയും കൃത്യമായ സ്ഥലം പറയാതെ വിവിധ സ്ഥലങ്ങളിൽ ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത്. കൺട്രോൾ റൂം എസ്.ഐയുടെ പരാതിയിലാണ് നടപടി.
إرسال تعليق