Join News @ Iritty Whats App Group

നവംബർ 11 മുതൽ ഡിസംബർ 11 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം നിർത്തും; അറ്റകുറ്റപ്പണിയെ തുടർന്ന് നടപടി

ഇടുക്കി: അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇടുക്കി മൂലമറ്റം പവർഹൗസ് ഒരുമാസത്തേക്ക് പ്രവർത്തനം നിർത്തുന്നു. നവംബർ 11മുതൽ ഡിസംബർ 10 വരെയാണ് മൂലമറ്റത്ത് നിന്നുളള വൈദ്യുതോത്പാദനം പൂർണമായി നിർത്തുക. ഇതോടെ, സംസ്ഥാനത്ത് പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. വൈദ്യുതിനിലയത്തിലെ ബട്ടർഫ്‌ളൈ വാൾവിനുളള ചോർച്ച പരിഹരിക്കുക, പ്രധാന രണ്ട് ഇൻലറ്റ് വാൾവുകളുടെ അറ്റകുറ്റപ്പണി എൻ്നിവയ്ക്കാണ് നിലയം അടച്ചിടുന്നത്. എന്നാൽ സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കെഎസ്ഇബി വിശദീകരണം. ജൂലൈയിൽ അധികമായി ഉല്പാദിപ്പിച്ച വൈദ്യുതി പഞ്ചാബ്, മധ്യ പ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു. ഇത് നവംബറിൽ അഞ്ച് ശതമാനം അധിക വൈദ്യുതി സഹിതം തിരിച്ചു കിട്ടുമെന്നും വിശദീകരിക്കുന്നു. ജൂലൈയിൽ അറ്റകുറ്റപ്പണി നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത മഴ വന്നതോടെ മാറ്റി വെക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group