Join News @ Iritty Whats App Group

ആലപ്പുഴയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് സംശയം

ഹരിപ്പാട് : റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പിലാപ്പുഴ പാട്ടുകാരൻ പറമ്പിൽ അനിലിന്റെയും സുഷമയുടെയും മകൻ അഖിലാണ്(ബാലു-26) മരിച്ചത്. വെള്ളാന ജങ്ഷന് സമീപം റെയിൽവേ ട്രാക്കിലെ ബോക്സിനോട് ചേർന്നാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടത്. റെയിൽവേ ഉദ്യോഗസ്‌ഥരും പൊലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതാകാനാണ് സാധ്യതയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ട്രാക്കിൽ വലിയ ശബ്ദ‌ം കേട്ട് സമീപവാസികൾ എത്തിയപ്പോൾ അഖിൽ താഴെ വീണു കിടക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്‌മയാണ് അഖിലിൻ്റെ ഭാര്യ. ഇവർ അഖിലവ് എന്ന മകനുമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group