Join News @ Iritty Whats App Group

യാതൊരു അടിസ്‌ഥാന സൗകര്യവും ഇല്ലാതെ ഫീസ്‌ വര്‍ധന മാത്രം;ടൂറിസം പ്രവേശന ഫീസ്‌ വര്‍ദ്ധധവിനെതിരെ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി

യ്യാവൂര്‍: കാഞ്ഞിരക്കൊല്ലിയിലെ ടൂറിസം മേഖലയായ അളകാപുരി വെള്ളച്ചാട്ടം കാണുന്നതിനും ശശിപ്പാറ വ്യൂപോയിന്റ്‌ കാണുന്നതിനുമുള്ള ഫീസ്‌ വര്‍ദ്ധിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്‌ പ്രതിഷേധ ധര്‍ണ നടത്തി.


നേരത്തെ 20 രൂപ ആയിരുന്നത്‌ കഴിഞ്ഞ വര്‍ഷം അമ്ബത്‌ രൂപയായി ഉയര്‍ത്തിയത്‌ ഈ വര്‍ഷം അത്‌ വീണ്ടും അറുപതു രൂപയായി ഉയര്‍ത്തി. യാതൊരു അടിസ്‌ഥാന സൗകര്യവും ഇല്ലാതെ ഫീസ്‌ വര്‍ധന മാത്രം നടപ്പിലാക്കുന്ന സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കുക, അളകാപുരി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനകവാടം മുതല്‍ വെള്ളച്ചാട്ടം വരെയുള്ള അറുനൂറ്‌ മീറ്റര്‍ ഉടന്‍ കോണ്‍ക്രീറ്റ്‌ ചെയ്‌ത് ഇരുവശങ്ങളിലും കൈവരി സ്‌ഥാപിക്കുക, വെള്ളച്ചാട്ടത്തിനടുത്ത്‌ കംഫര്‍ട്ട്‌ സ്‌റ്റേഷന്‍ സ്‌ഥാപിക്കുക, കാഞ്ഞിരകൊല്ലി മുതല്‍ ശശിപ്പാറവരെയുള്ള റോഡ്‌ വീതികൂട്ടി ടാര്‍ ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കാഞ്ഞിരകൊല്ലി ശാന്തിനഗര്‍ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാഞ്ഞിരക്കൊല്ലി ഫോറസ്‌റ്റ് ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്‌. 

ധര്‍ണ പയ്യാവൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഇ.കെ.കുര്യന്‍ ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഷാജി കടുക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി കെ.വി.ഫ്രാന്‍സിസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്ബര്‍ പി.ആര്‍.രാഘവന്‍, മണ്ഡലം കോണ്‍ഗ്രസ്‌ ജന.സക്രട്ടറിമാരായ ജേക്കബ്‌ പനന്താനം, ഷാജി പാട്ടശ്ശേരി, സൈമണ്‍ തെരുവക്കുന്നേല്‍, നേതാക്കളായ നോബിള്‍ പീറ്റര്‍, ബിനോയ്‌ കണ്ടത്തുംകുടി, രജീഷ്‌ അമ്ബാട്ട്‌, സുരേഷ്‌ കണ്ടങ്കരി, ചെറിയാന്‍ പാറയ്‌ക്കല്‍, ജോസ്‌ ആഞ്ഞിലത്തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group