Join News @ Iritty Whats App Group

വിവാഹം കഴിഞ്ഞ് കുടുംബത്തോടെ കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പോക്സോ കേസില്‍ അറസ്റ്റിലാകുന്നത് വ്യാപകമാകുന്നു

ണ്ണൂർ: വിവാഹം കഴിഞ്ഞ് കുടുംബത്തോടെ കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പോക്സോ കേസില്‍ അറസ്റ്റിലാകുന്നത് വ്യാപകമാകുന്നു.


പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചാണ് ഭാര്യയോടൊപ്പം വിവിധ ജോലികള്‍ക്കായി ഇവർ കേരളത്തില്‍ എത്തുന്നത്.

ഭാര്യയെ പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്പോഴാണ് ഭർത്താവ് പോക്സോ കേസില്‍ അറസ്റ്റിലാകുന്നത്. പ്രസവസമയത്ത് രജിസ്റ്ററില്‍ ഭാര്യയുടെ വയസ് ചേർക്കുന്പോള്‍ 16 അല്ലെങ്കില്‍ 17 ആണ് മിക്കവരുടെയും വയസ്. വയസ് കാണുന്പോള്‍ തന്നെ ഡോക്‌ടർമാർ പോലീസില്‍ വിവരം അറിയിക്കും. തങ്ങളുടെ സംസ്ഥാനത്ത് വച്ച്‌ വിവാഹം കഴിച്ചതിന്‍റെ രേഖകള്‍ കാണിച്ചാലും പോലീസെത്തി പോക്സോ കേസിലാണ് അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂർ ജില്ലയില്‍ തമിഴ്നാട് സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നതിനാല്‍ മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും. അതിനാല്‍, കുഞ്ഞുമായി ജീവിക്കേണ്ടവരുടെ കാര്യം കഷ്ടമായിരിക്കും. ഇതരസംസ്ഥാനങ്ങളില്‍ പല സമുദായങ്ങളും ആചാര പ്രകാരം 13 വയസു കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് പതിവാണ്. എന്നാല്‍, കേരളത്തില്‍ വന്നാല്‍ പോക്സോ കേസില്‍ അകപ്പെടുന്നത് വ്യാപകമായിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group