Join News @ Iritty Whats App Group

ഒക്ടോബർ രണ്ടിന് സ്കൂളുകളിൽ മോദിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം,​ ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോൺ​ഗ്രസ്

ദില്ലി:ഒക്ടോബർ രണ്ടിന് സ്കൂളുകളിൽ മോദിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശം ​ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോൺ​ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ മുതൽ ഒക്ടോബർ രണ്ട് വരെ സിനിമ പ്രദർശിപ്പിക്കാൻ നിർദേശിച്ചത്.

മോദിയുടെ കുട്ടിക്കാലത്തെ പറ്റിയുള്ള ചലോ ജീത് ​ഹേ എന്ന സിനിമയാണ് പ്രദർശിപ്പിക്കാൻ നിർദേശിച്ചത് ഇതിലും വലിയ ​ഗാന്ധി അധിക്ഷേപം ഉണ്ടോയെന്ന് കോൺ​ഗ്രസ് എംപി മാണിക്കം ​ടാ​ഗോർ ചോദിച്ചു. ചരിത്രം രാജ്യത്തോടൊപ്പം നിൽക്കുമെന്നും ഒരു വ്യക്തിയോടൊപ്പം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

October 2 is Gandhi Jayanti — a day to honor the Father of the Nation, his fight for truth, non-violence &amp; justice. But Modi Govt has directed schools to run a film on Modi’s childhood till Oct 2.What bigger insult to Bapu?Instead of screening Gandhi’s life, his… pic.twitter.com/9Xif7pw3fB</p><p>— Manickam Tagore .Bமாணிக்கம் தாகூர்.ப (@manickamtagore) September 18, 2025

Post a Comment

أحدث أقدم
Join Our Whats App Group