Join News @ Iritty Whats App Group

മസ്തിഷ്കാഘാതം; ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു


സൂർ: മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനില്‍ നിര്യാതനായി. എടക്കാട് ശിവഗംഗയില്‍ സന്ദീപ് (51) ആണ് സൂർ ആശുപത്രിയില്‍ മരിച്ചത്.23 വർഷത്തോളം ഒമാനില്‍ പ്രവാസിയായിരുന്നു.

15 വർഷത്തോളമായി സൂർ ഹോസ്പിറ്റലില്‍ എയർ കണ്ടീഷണർ സൂപ്പർവൈസാറായി ജോലി ചെയ്തുവരികയാണ്. പിതാവ്: ബാലകൃഷൻ. മാതാവ്: വസന്ത.ഭാര്യ: പ്രവിത, മക്കള്‍: നിതി, നേഹല്‍. സഹോദരങ്ങള്‍: അനൂപ്, സുദീപ്, സന്ധ്യ, പരേതാനായ ദിലീപ്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു

Post a Comment

أحدث أقدم
Join Our Whats App Group