Join News @ Iritty Whats App Group

കണ്ണൂർ നിരത്ത് ജില്ലയില്‍ വാണ് സ്വകാര്യ വാടകകാറുകള്‍;ഉപയോഗിക്കുന്നവരില്‍ അധികവും കൗമാരക്കാരും വിദ്യാര്‍ത്ഥികളും

ണ്ണൂർ: ജില്ലയില്‍ അനധികൃത 'റെൻഡ് എ കാറു'കള്‍ വരുത്തിവെക്കുന്നത് അപകടങ്ങളും കടുത്ത നിയമലംഘനങ്ങളും.



നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങളൊന്നും ബാധകമല്ലാതെയാണ് ഇവ ചീറിപായുന്നത്. കഴിഞ്ഞയാഴ്ച ജില്ലയിലുണ്ടായ അപകടങ്ങളില്‍ രണ്ടെണ്ണം ഇത്തരം വാഹനങ്ങളെകൊണ്ടായിരുന്നു. ഇരിട്ടി -കൂട്ടുപുഴ കെ.എസ്.ടി.പി റോഡിലും പയ്യാവൂർ മലയോര ഹൈവേയിലുമായുണ്ടായ രണ്ട് അപകടങ്ങളിലും വാഹനങ്ങള്‍ പൂർണമായും തകർന്നു.

തലനാരിഴയ്ക്കാണ് ആളപായമൊഴിവായതെന്നാണ് ഈ അപകടങ്ങളില്‍ ദൃക്സാക്ഷികള്‍ പറഞ്ഞത്. വിദ്യാർത്ഥികളും കൗമാരക്കാരുമാണ് ഇത്തരം വാഹനങ്ങള്‍ കൂടുതലായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളേജുകളില്‍ ഓണാഘോഷ പരിപാടികള്‍ക്കും വാടക കാറുകള്‍ ഉപയോഗിച്ചിരുന്നു. ഇത്തരം കാറുകളുടെ അമിത വേഗമാണ് പല അപകടങ്ങള്‍ക്കും ഇടയാക്കുന്നത്. ശരിയായ അറ്രകുറ്റപണികള്‍ നടത്താത്തതും കാരണമാകുന്നുണ്ട്. നിരവധി അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയത്. എന്നാല്‍ ഇവയൊന്നും പരിഹാരമാകുന്നില്ല. അപകടങ്ങളില്‍ പെടുമ്ബോഴും സുഹൃത്തിന് ഉപയോഗിക്കാൻ നല്‍കിയത് എന്ന മൊഴി വിശ്വസിക്കേണ്ട ഗതികേടിലാണ് പൊലീസ്.

ഓടുന്നത് മലയോരത്ത്

ജില്ലയിലെ ഉള്‍പ്രദേശങ്ങളിലും മലയോര മേഖലകളിലുമാണ് കൂടുതലായി ഇത്തരം കാറുകള്‍ ഓടുന്നത്. ഇരിട്ടിയില്‍ മാത്രമായി അഞ്ഞൂറിലധികം കാറുകള്‍ ഓടുന്നതായാണ് സൂചന. അതിർത്തി പ്രദേശമായതിനാല്‍ ഇവ ലഹരിക്കടത്തിനുള്‍പ്പെടെ ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. യൂസ്ഡ് കാർ കമ്ബനികളുടേയും വർക്ക് ഷോപ്പുകളുടേയും മറവിലാണ് ജില്ലയിലുടനീളം പലരും കാറുകള്‍ വാടകയ്ക്ക് നല്‍കുന്നത്. വിദേശത്തു നിന്നും എത്തുന്നവർക്ക് മാസങ്ങളോളം വാഹനം ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ വാഹനങ്ങള്‍ നിരത്തിലോടുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ മോട്ടോർ വാഹന വകുപ്പിനും ലഭിക്കുന്നുണ്ട്.

ഇത് നിയമവിരുദ്ധ ഏർപ്പാട്

കേരളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുക നിയമവിരുദ്ധമാണ്. ഇതിനായി പ്രത്യേകം രജിസ്റ്റർ ചെയ്ത സംവിധാനങ്ങളുണ്ട്. 'റെന്റ് എ ക്യാബ്' എന്നതാണ് ഇതിന് കേരളത്തിലുള്ള സംവിധാനം. ഇത്തരം കാറുകളുടെ നമ്ബർ പ്ളേറ്രുകള്‍ കറുപ്പില്‍ മഞ്ഞ നിറത്തിലുള്ളതായിരിക്കും.സ്വകാര്യ വാഹനങ്ങള്‍ പ്രതിഫലം വാങ്ങിക്കൊണ്ടാണ് മറ്റൊരാള്‍ക്ക് വിട്ടു നല്‍കുന്നതെങ്കില്‍ അത് നിയമവിരുദ്ധമാണ്. എന്നാല്‍ പണമിടപാടിന് തെളിവുകളുമില്ലാത്തതും ഇവർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്തതിന് കാരണമാണ്.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാൻ അനുവദിക്കാത്തത്. അനധികൃതമായി വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉള്‍പ്പെടെ റദ്ദ് ചെയ്യും. -മോട്ടോർ വാഹന വകുപ്പ്

Post a Comment

Previous Post Next Post
Join Our Whats App Group