Join News @ Iritty Whats App Group

നാടിനെ നടുക്കി ഒരു മരണം: യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

ണ്ണൂർ:  കണ്ണൂരില്‍ ബന്ധു വീട്ടിലെത്തിയ മെഡിക്കല്‍ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വടകര, മേപ്പയില്‍ റോഡിലെ കൃഷ്ണപുരം സ്വദേശി തമന്ന മുരളിയാണ് (23) മരിച്ചത്.



ബെംഗളൂരിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ് തമന്ന. കഴിഞ്ഞ ദിവസം ചക്കരക്കല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ മക്രേരി ബാവോട്ട് എന്ന സ്ഥലത്തുള്ള ഇളയമ്മയുടെ വീട്ടിലെത്തിയ തമന്ന കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻതന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസംമുട്ടലിന് തമന്ന ചികിത്സ തേടിവരികയായിരുന്നു. താഴത്ത് മുരളി മണിയൂർ-രശ്മി ദമ്ബതികളുടെ മകളാണ്. പൂജ, കാർത്തിക് എന്നിവരാണ് സഹോദരങ്ങള്‍.


Post a Comment

Previous Post Next Post
Join Our Whats App Group