Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളം; യൂത്ത് കോണ്‍ഗ്രസ് സമരത്തിലേക്ക്


ട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്‍റെ വികസനത്തിനായി ഭൂമി വിട്ടുനല്‍കി ദുരിതത്തിലായ പ്രദേശവാസികളെ വഴിയാധാരമാക്കിയ സർക്കാർ നടപടികളില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് ജിതിൻ കൊളപ്പ പ്രസ്താവനയില്‍ പറഞ്ഞു.


യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് ഫർസീൻ മജീദിന്‍റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി സംഘം ദുരിതത്തില്‍ അകപ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന കുടുംബങ്ങളെ സന്ദർശിച്ചു.


യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് ജിതിൻ കൊളപ്പ, വൈസ് പ്രസിഡന്‍റ് അഷ്റഫ് എളമ്ബാറ, സെക്രട്ടറിമാരായ വിനീത് കുമ്മാനം, സുനിത്ത് നാരായണൻ, കോണ്‍ഗ്രസ് കീഴല്ലൂർ മണ്ഡലം പ്രസിഡന്‍റ് എ.കെ. ദീപേഷ്, പ്രവീണ്‍ കാനാട്, സന്തോഷ്, റിയാസ് എടയന്നൂർ, രാഹുല്‍ കാനാട്, അർജുൻ കീഴല്ലൂർ, സി.എം. റിയാസ്, പ്രദേശവാസികളായ എ.പി. ഫല്‍ഗുനൻ, സുനില്‍ നല്ലാണി തുടങ്ങിയവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group