Join News @ Iritty Whats App Group

ഇരിട്ടി നഗരസഭ ജലബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

രിട്ടി: ഹരിത കേരളം മിഷന്‍റെ നേതൃത്വത്തില്‍ ഇരിട്ടി നഗരസഭ തയാറാക്കിയ ജലബജറ്റ് റിപ്പോർട്ട് നഗരസഭ സെക്രട്ടറി കെ.അൻഷിതിന് കൈമാറി നഗരസഭ ചെയർ പേഴ്സണ്‍ കെ. ശ്രീലത പ്രകാശനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സണ്‍ കെ. സോയ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു.

ജില്ലാ റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു. നഗരസഭയില്‍ നിലവില്‍ ലഭിക്കുന്ന ജലവും വിനിയോഗിക്കുന്ന ജലവും കണക്കാക്കിയാണ് ജല ബജറ്റ് തയാറാക്കിയത്. ഗാർഹികം കൃഷി, വ്യവസായം, വാണിജ്യം, വിനോദ സഞ്ചാരം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഒരു വർഷം ആവശ്യമായ ജലത്തിന്‍റെ അളവും ആയതിന് ലഭ്യമാകുന്ന വെള്ളത്തിന്‍റെ അളവും താരതമ്യം ചെയ്താണ് ജലബജറ്റ് തയാറാക്കുന്നത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. ബള്‍ക്കീസ്, കെ. സുരേഷ്. ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ സീനിയർ സൂപ്രണ്ട് പി.വി. നിഷ, ഐസിഡിഎസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ, ഓവർസീയർ ജിഷ, സിഡിഎസ് ചെയർപേഴ്സണ്‍ സ്മിത എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group