കണ്ണൂർ: ദസറ കുപ്പണിന്റെ മറവില്‍ വ്യാപാരസ്ഥാപനത്തില്‍ കയറി ജീവനക്കാരെ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ മണ്ഡലം പ്രസിഡൻ്റ് കെ.വിസലീമിൻ്റെ നേതൃത്വത്തിലെത്തിയ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി.
കണ്ണൂർ പഴയ ബസ് സ്റ്റാന്റിനടുത്ത ഗ്രീൻ പ്ലാസ ബില്‍ഡിംഗില്‍ പ്രവർത്തിക്കുന്ന വസ്ത്ര മൊത്തവ്യാപാര സ്ഥാപനമായ കൃഷ്ണ കാഷ് ഇൻ കാരി എന്ന സ്ഥാപനത്തിലാണ് ഇന്നലെ വൈകീട്ട് ആറരയോടെ പ്രമുഖ വ്യാപാരി സംഘടനാ നേതാവും മറ്റൊരു വ്യാപാരിയും എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.
കണ്ണൂർ ദസറയോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്കായി കോർപറേഷൻ ഏർപ്പെടുത്തിയ സമ്മാന കൂപ്പണിന്റെ രണ്ട് ബുക്കുകള്‍ കഴിഞ്ഞ ദിവസം വസ്ത്ര മൊത്തവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നു. ഇതിന്റെ പണം വാങ്ങാനെത്തിയപ്പോള്‍ ബുക്ക് തിരിച്ചേല്‍പ്പിച്ച വിരോധത്തില്‍ അത് വലിച്ചെറിഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
അതേസമയം കൂപ്പണ്‍ എടുക്കണമെന്ന് നിർബന്ധമില്ലെന്ന് കോർപറേഷൻ ജീവനക്കാർ പറഞ്ഞതായും സ്ഥാപന ഉടമ പറഞ്ഞു സംഭവത്തില്‍ കടയുടമ പൊലി സില് പരാതി നല്‍കിയിട്ടുണ്ട്.
അതാണ് 👍 തരത്തിൽ പ്രതികരിച്ച വ്യാപാരിക്ക് ബിഗ് സല്യൂട്ട് 🫡
ردحذفإرسال تعليق