കണ്ണൂർ: കുന്നംകുളം കസ്റ്റഡി മർദന വിവാദത്തിലെ കുറ്റവാളികളായ പൊലീസ് ഉദ്രോഗസ്ഥർക്ക് എതിരെ ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്ത് അവരെ സർവ്വീസില്‍ നിന്ന് പിരിച്ച് വിടണമെന്ന് കെ പി സി സി പ്രസിഡൻ്റ് അഡ്വ:സണ്ണി ജോസഫ് എംഎല്‍എ.
കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സർവ്വീസില്‍ നിന്ന് അവരെ മാറ്റി നിർത്തിയത് അവരെ രക്ഷിക്കാനുള്ള കുതന്ത്രത്തിൻ്റെ ഭാഗമാണെന്നും സണ്ണി ജോസഫ് എംഎല്‍എ കണ്ണൂർ ഇരിട്ടിയില്‍ പറഞ്ഞു.
إرسال تعليق