ഉത്തര മലബാറിന്റെ സ്വപ്‌നപദ്ധതി ആയ കണ്ണൂര്‍ വിമാനത്താവളംയാഥാര്‍ത്ഥ്യമായി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡ് വികസനം ഇഴഞ്ഞുനീങ്ങുകയാണ്.വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകും മുമ്ബേ തീരുമാനിച്ച റോഡുകളുടെ കാര്യത്തില്‍ ഇന്നും ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
റോഡ് വികസനം നടക്കാത്തതുമൂലം കണ്ണുര്‍-മട്ടന്നൂര്‍ പാതയിലും, തലശ്ശേരി-മട്ടന്നുര്‍ പാതയിലും വാഹനങ്ങളുടെ വര്‍ദ്ധനവ് കാരണം മണിക്കൂറോളം ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. കണ്ണൂര്‍ അന്താരാഷ്ര്‌ട വിമാനത്താവളത്തിന്റെ കണക്‌ടിവിറ്റി പാക്കേജില്‍ തലശ്ശേരി-കൊടുവള്ളിഗേറ്റ്-മമ്ബറം-എയര്‍പോര്‍ട്ട് റോഡ് 24.50 കിലോമീറ്റര്‍, കുറ്റ്യാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ്52.20 കിലോ മീറ്റര്‍, മാനന്തവാടി-ബോയ്‌സ്്‌്ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ് 63.5 കിലോമീറ്റര്‍, കൂട്ടുപുഴപാലം-ഇരിട്ടിമട്ടന്നൂര്‍-വായന്തോട്‌റോഡ് 32 കിലോമീറ്റര്‍, തളിപ്പറമ്ബ്-നണിച്ചേരിപാലം-മയ്യില്‍-ചാലോട് റോഡ് 27.2 കിലോമീറ്റര്‍, മെലെ ചൊവ്വ-ചാലോട്-വായന്തോട്-എയര്‍പോര്‍ട്ട് റോഡ് 26.30 കിലോമീറ്റര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയത്.
ചിലറോഡുകളുടെ കാര്യത്തില്‍ സ്‌ഥലം ഏറ്റെടുക്കേണ്ട പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണെങ്കിലും ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്ന അവസ്‌ഥയാണ് നിലനില്‍ക്കുന്നത്.
കണ്ണുരില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള പ്രധാനറോഡുകളിലൊന്നാണ് മട്ടന്നൂര്‍- ചൊവ്വ റോഡ്. കഴിഞ്ഞ ഏതാനും വര്‍ഷം മുമ്ബ് നിലവിലുള്ള റോഡ് മെക്കാഡം ടാറിംഗ് നടത്തിയത് മാത്രമാണ് ഈ റോഡില്‍ നടത്തിയ എക വികസനം. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴികടന്നു പോവുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വിമാനത്താവളത്തിലേക്ക് കണ്ണുരില്‍ നിന്ന് ഏളുപ്പത്തില്‍ എത്തി ചേരുന്നതിന് വേണ്ടി ഗ്രീന്‍ഫീല്‍ഡ് റോഡ് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം ഉയര്‍ന്നുവന്നപ്പോള്‍ ചൊവ്വ-മട്ടന്നൂര്‍ റോഡ് പഴയ വീതിയില്‍ നിലനിര്‍ത്താണ് തിരുമാനിച്ചത്. സ്‌ഥലവാസികളുടെ എതിര്‍പ്പ് കാരണം ഗ്രീന്‍ഫീല്‍ഡ് പദ്ധതി താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു. പുതിയ നിര്‍ദേശപ്രകാരം ഗ്രീന്‍ഫീല്‍ഡ് ഒഴിവാക്കി ചൊവ്വ-മട്ടന്നൂര്‍ റോഡ് നാല്‌വരി പാതയായി ഉയര്‍ത്താന്‍ തീരുമാനിച്ചുവെങ്കിലും അതും ഫയലില്‍ ഉറങ്ങുകയാണ്.
إرسال تعليق