Join News @ Iritty Whats App Group

യാത്രക്കാരുടെ ശ്രദ്ധക്ക്;വടകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നാളെ വഴി തിരിച്ചു വിടുന്നു

കൊയിലാണ്ടി: വടകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ശ്രദ്ധിക്കുക. നാളെ ഞായറാഴ്ച 28.09.2025) രാവിലെ ആറു മണിമുതൽ മുതൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്നും റെയിൽവേ ഓവർ ബ്രിഡ്ജ് വഴി ഉള്ള്യേരി- അത്തോളി- പൂളാടിക്കുന്ന് വഴി പോകേണ്ടതാണ്.

ദേശീയപാത നിർമാണത്തിന്റെ ഭാഗമായാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്. നാളെ രാത്രി 12 മണി വരെയാണ് നിയന്ത്രണം.

Post a Comment

Previous Post Next Post
Join Our Whats App Group