ഇരിട്ടി: ഉളിയില്‍ മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞദിവസം മദ്രസയില്‍ നിന്നു വീട്ടിലേക്കു മടങ്ങവേ വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു.
ഉളിയില്‍ പി.വി. റോഡിലെ ചുര്യേട്ട് റിയാസ്-ഫർസാന ദമ്ബതികളുടെ മകൻ റിഹാലിനാണ് (14) കടിയേറ്റത്. കുട്ടിക്ക് കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികില്‍സ നല്‍കി. കാലിനാണ് കടിയേറ്റത്. ഉളിയില്‍ നൂറുല്‍ ഹുദാ മദ്രസയിലെ വിദ്യാർഥിയാണ് റിഹാല്‍. മേഖലയില്‍ പകല്‍ സമയത്തും തെരുവുനായ ശല്യം രൂക്ഷമാണ്.
إرسال تعليق