Join News @ Iritty Whats App Group

യാത്രക്കിടെ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പുന്നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പുന്നാട് സ്വദേശിയായ പി.പി.ഷാനിഫിനെയാണ് പോലീസ് പിടികൂടിയത്. 
യാത്രയ്ക്കിടെ വഴിതെറ്റിയ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് യുവാവ് കൂട്ടിക്കൊണ്ടു പോയി. 

പിന്നീട് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തെത്തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും, അന്വേഷണം നടത്തി പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു. 

അറസ്റ്റിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group