Join News @ Iritty Whats App Group

ഇരിട്ടി പേരാവൂർ റൂട്ടിൽ ഉവ്വാപ്പള്ളിയിൽ റോഡിലേക്ക് മരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം






ഇരിട്ടി: ഇരിട്ടി പേരാവൂർ റൂട്ടിൽ ഉവ്വാപ്പള്ളിയിൽ റോഡിലേക്ക് മരം കടപുഴകി വീണു. ശനിയാഴ്ച വൈകിട്ട് നാല് മണിയിടെയായിരുന്നു കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണത്.ഇലക്ട്രിക് പോസ്റ്റ് ഉൾപ്പെടെ തകർന്നു. 



ഈ സമയം ഇതുവഴി കാൽനട യാത്രക്കാരോ വാഹനങ്ങളോ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.



സ്വകാര്യ വ്യക്തിയുടെ മതിൽ നിർമാണം നടക്കുന്ന സ്ഥലത്തെ കൂറ്റൻ മരമാണ് റോഡിലേക്ക് വീണത്. ഇതോടെ ഇത് വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.



ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സും നാത്തുകാരും ഏറെ നേരം നടത്തിയ പരിശ്രമച്ചാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group