പാലക്കാട്: സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് ഒരു സംഘടനാ ചുമതല മാത്രമാണെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. അതിൽ നിന്ന് തന്നെ പുറത്താക്കുകയോ ഞാൻ രാജിവെക്കുകയോ ചെയ്തിട്ടില്ലെന്ന് വിടിബൽറാം പറഞ്ഞു. മന്ത്രി എംബി രാജേഷിൻ്റെയും ശിവൻകുട്ടിയുടെയും ലക്ഷ്യങ്ങൾ മറ്റു പലതുമാണ്. തന്നെ സമൂഹമാധ്യമങ്ങളിലെ സ്ഥിരം വഴക്കാളിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും വിടി ബൽറാം പറഞ്ഞു.
അനുരാഗ് താക്കൂറിനെ ആത്മമിത്രമായി പരിഗണിച്ചത് എംബി രാജേഷ് ആണ്. ബീഹാറിലെ ഇലക്ഷൻ വിഷയം ഇരുവർക്കും ഇപ്പോൾ ശ്രദ്ധയിൽ വന്നതിൽ സന്തോഷമുണ്ട്. പിണറായി വിജയൻ വോട്ട് അട്ടിമറി വിഷയത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. വൈകാരികത ആളിക്കത്തിക്കാൻ വർഷങ്ങൾക്കിപ്പുറവും രാജേഷ് ശ്രമിക്കുകയാണ്. തനിക്കെതിരെ അതുമാത്രം പറഞ്ഞുകൊണ്ട് നടക്കുന്നവരുടെ ഉദ്ദേശശുദ്ധി എത്രത്തോളം എന്ന് മനസ്സിലാകും. ബിജെപിയുടെ കപട വിലാപങ്ങളുടെ മെഗാഫോൺ ആണ് എംബി രാജേഷ് എന്നും ബൽറാം പറഞ്ഞു
إرسال تعليق