ഇരിട്ടി: മഹാത്മാഗാന്ധിയെയും ഗാന്ധിയൻ ദർശനങ്ങളെയും തമസ്‌കരിക്കാനുള്ള ശ്രമം പലകോണുകളില്‍ നിന്നും ഉണ്ടാകുന്ന ഇക്കാലത്ത് ഗാന്ധിജിയുടെ ആത്മാവിനെ തൊട്ടറിയാനുള്ള ഉളിയില്‍ ഗവ.യുപി സ്‌കൂളിന്‍റെ ശ്രമം ശ്രദ്ധേയമാകുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് 526 വിദ്യാർഥികള്‍ക്കും ഗാന്ധിജിയുടെ ആത്മകഥ നല്കുന്നു.
നാളെ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഗാന്ധിയനും ചെറുകഥാകൃത്തുമായ ടി. പദ്മനാഭനാണ് കുട്ടികള്‍ക്ക് പുസ്തകം കൈമാറുക. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സണ്‍ കെ. ശ്രീലത അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മുഖ്യാധ്യാപകൻ എം.പി. സിറാജുദ്ദീനാണ് സ്റ്റാഫ് യോഗത്തില്‍ ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചത്. പിടിഎയും ഇത് അംഗീകരിച്ചതോടെയാണ് ഗാന്ധിജിയുടെ "എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന ആത്മകഥ കുട്ടികള്‍ക്കു നല്കുന്നത്. പുസ്തകത്തിന്‍റെ ചെലവ് മുഴുവൻ അധ്യാപകർ തന്നെയാണു വഹിക്കുക.
إرسال تعليق