Join News @ Iritty Whats App Group

ഇരിട്ടി ദസറ;ഇരിട്ടിയിൽ വിളംബര റാലി നടത്തി

ഇരിട്ടി:ഇരിട്ടിയിലെ കലാ-സാംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, ഹൈവിഷൻ ചാനൽ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോ., ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോ. എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സപ്തം 29 മുതൽ ഒക്ടോബർ 2 വരെ ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെ പ്രചരണാർത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ വിളംബര റാലി നടത്തി.  
സംഘാടക സമിതി ചെയർമാൻ ഡോ.ജി.ശിവരാമകൃഷ്ണൻ, ജനറൽ കൺവീനർ സന്തോഷ് കോയിറ്റി, ട്രഷറർ ഷാജിജോസ് കുറ്റിയിൽ, കെ.കെ.ശിവദാസ്, പ്രദീപ് കുമാർ കക്കറയിൽ, കെ.എം. കൃഷ്ണൻ, പി.കെ. മുസ്തഫ ഹാജി, പി. പ്രഭാകരൻ, കെ.പി. അബ്ദുൾ നാസർ, മിനി രാജീവ്, പി.പി. രാജീവ് എന്നിവർ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Join Our Whats App Group