ഇരിട്ടി: നിലക്കാതെ കനത്ത് പെയ്തുകൊണ്ടിരുന്ന കാലവർഷം പ്രതിസന്ധികൾ തീർത്തിട്ടും പാവയ്ക്ക കൃഷിയിൽ നൂറുമേനി വിളയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആറളം പന്നിമൂലയിലെ കുഞ്ഞേരി വീട്ടിൽ നാരായണനും കുടുംബവും. വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ അമ്പലക്കണ്ടിയിൽ 65 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് നാരായണൻ കൃഷി ഇറ്ക്കിയത്. കാലവസ്ഥയിൽ ഉണ്ടായ മാറ്റം ആശങ്കപ്പെടുത്തിയെങ്കിലും കീടങ്ങളെ പ്രതിരോധിച്ച് പരമാവധി ഉത്പ്പാദനം ഉണ്ടാക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് നാരായണനും കുടുംബവും. മഴകാരണം നാട്ടിലെങ്ങും പച്ചക്കറികൃഷി മൂന്നിലൊന്നായി കുറഞ്ഞപ്പോൾ ഉണ്ടായ വിളവ് നല്ല വില ലഭിക്കുന്നമെന്ന പ്രതീക്ഷയും ഉണ്ട്. ഭാര്യ ദേവിയുടെ സഹായത്തോടെയാണ് കൃഷിയിറക്കിയത്. കൃഷിയുടെ വിളവെടുപ്പ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി .രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം യു.സി. ബിന്ദു അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ്ുമാരായ സി. കെ. സുമേഷ്, സി. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. എടൂരിലുള്ള ആറളം ഗ്രാമപഞ്ചായത്തിന്റെ പച്ചക്കറി ചന്തയായ ഓണം സമൃദ്ധിയിൽ പാവയ്ക്ക വില്പനയ്‌ക്കെത്തും.
പാവയ്ക്കാ കൃഷിയിൽ വിളവിൽ നൂറുമേനി കൊയ്ത് ആറളം പന്നിമൂലയിലെ നാരായണനും കുടുംബവും
News@Iritty
0
Post a Comment