ചെറുപുഴ: ജോസ്‌ഗിരിയില്‍ നിന്ന് ഇരിട്ടി വഴി അങ്ങാടികടവിലേക്കുള്ള പുതിയ ബസ് സര്‍വീസ് ഉദ്‌ഘാടനം ചെയ്‌തു. അഡ്വ.സജീവ് ജോസഫ് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഇന്നലെ മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. തെക്കേടത്ത് ട്രാവല്‍സാണ് പുതിയ ബസ് സര്‍വീസ് ഓപ്പറേറ്റ് ചെയ്ുയന്നത്. രാവിലെ ആറിന് ജോസ്‌ഗിരിയില്‍ നിന്ന് ആരംഭിച്ച് ഉദയഗിരി, ആലക്കോട്, നടുവില്‍, പയ്യാവൂര്‍, ഇരിട്ടി, വള്ളിത്തോട് വഴി ആണ് അങ്ങാടിക്കടവില്‍ എത്തിച്ചേരുന്നത്.
അങ്ങാടിക്കടവില്‍ നിന്ന് തിരിച്ച് ഇതേ റൂട്ടില്‍ ആലക്കോട് എത്തുന്ന ബസ് ഉച്ചക്ക് ശേഷം 1.40 ന് ആലക്കോട് നിന്ന് വീണ്ടും അങ്ങാടിക്കടവിലേക്ക് സര്‍വീസ് നടത്തും. വൈകുന്നേരം അങ്ങാടികടവില്‍നിന്ന് തിരിച്ച് അഞ്ച് മണിക്ക് ഇരിട്ടിയില്‍ നിന്ന് ശ്രീകണ്‌ഠപുരം, ചെമ്ബന്‍തൊട്ടി, അലക്കോട്, ഉദയഗിരി വഴി ജോസ്‌ഗിരി എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ജോസ്‌ഗിരി, ഉദയഗിരി പ്രദേശങ്ങളില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്കുള്ള ഏക ബസ് സര്‍വീസ് ആണിത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബസ് സര്‍വീസ് തുടങ്ങിയ സന്തോഷത്തിലാണ് നാട്ടുകാര്‍. ഉദ്‌ഘാടന ചടങ്ങില്‍ ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരന്‍, ജോസ്‌ഗിരി ഇടവക വികാരി ഫാ.ജസ്‌റ്റിന്‍ മേപ്രത്ത്, പഞ്ചായത്തംങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
إرسال تعليق