Join News @ Iritty Whats App Group

‘രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കണം’; നബിദിന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

നബിദിന സന്ദേശം നൽകി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. എല്ലാ ജനങ്ങൾക്കും മാതൃകയായിരുന്നു മുഹമ്മദ് നബി എന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സംസ്കാരവും നീതിയും മനുഷ്യത്വവും ഒരുപോലെ നബി മനസിലാക്കി തന്നിരുന്നു. പരസ്പര സഹായവും സൗഹൃദവും നിലനിർത്തി മുന്നോട്ടുപോകണം. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ഓരോരുത്തരും പ്രവർത്തിക്കണമെന്നും കാന്തപുരം വ്യക്തമാക്കി. ഓണത്തോടൊപ്പം നാളെയാണ് നബിദിനവും ആചരിക്കുക.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനമായി ഇസ്‌ലാം മത വിശ്വാസികൾ ആഘോഷിക്കുന്നത്. ഈ ദിവസം പള്ളികളിലും വീടുകളിലും പ്രാർത്ഥനകളും പ്രത്യേക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടക്കുക. മീലാദ് റാലികൾ, പ്രവാചക പ്രകീർത്തനമായ മൗലീദ് സദസുകൾ, നബി സന്ദേശ പ്രഭാഷണങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group