ബംഗളൂരു: ബംഗളുരുവിൽ മലയാളി വിദ്യാർഥികൾ ഏറ്റുമുട്ടി. ആവലഹള്ളി ഈസ്റ്റ് കോളേജ് വിദ്യാർത്ഥികളാണ് കെ ആർ പുരത്ത് നടുറോഡിൽ ഏറ്റുമുട്ടിയത്. ജൂനിയർ, സീനിയർ വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം. കോളേജിലെ ഓണാഘോഷത്തിന് പിന്നാലെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. നടുറോഡിൽ തമ്മിലടിച്ച വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്തിട്ടില്ല. കോളേജ് അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് ഒഴിവാക്കിയത്. വിദ്യാർത്ഥികളിൽ നിന്ന് പൊലീസ് മാപ്പപേക്ഷ എഴുതി വാങ്ങി
ബംഗളുരുവിൽ കെ ആർ പുരത്ത് മലയാളി ജൂനിയർ, സീനിയര്‍ വിദ്യാർഥികളുടെ 'ഓണത്തല്ല്' നടുറോഡിൽ; മാപ്പപേക്ഷ എഴുതി വാങ്ങി ബംഗളുരു പൊലീസ്
News@Iritty
0
إرسال تعليق