പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാൽ വെട്ടി നാട്ടുകാർ. മലമ്പള പൂതനൂർ സ്വദേശി രാജേഷിനെതിരെ പൊലീസ് കേസെടുത്തു. പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ കഴിഞ്ഞദിവസം പാലക്കാട് മുണ്ടൂരിൽ മറ്റൊരു വീട്ടിലെത്തി വൃദ്ധയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനെത്തുടർന്നാണ് ഇയാൾ നായയുടെ കാൽ വെട്ടിയത്. സമീപത്തെ മറ്റൊരു വളർത്തുന്ന നായയുടെ ചെവി പിറ്റ് ബുൾ കടിച്ചു മുറിച്ചിരുന്നു.ഇതിൽ നാട്ടുകാർ പ്രകോപിതരായിരുന്നു.
ആക്രമിക്കാൻ എത്തിയ നായയുടെ കാൽ വെട്ടിമുറിച്ചു; സംഭവം പാലക്കാട്
News@Iritty
0
إرسال تعليق