Join News @ Iritty Whats App Group

ഓണാഘോഷത്തിനിടെ കൂട്ടത്തല്ല്: കണ്ണൂരിലെ കോളേജ് ക്യാമ്ബസില്‍ സംഘര്‍ഷം

ണ്ണൂർ: നഗരത്തിലെ ഒരു കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാർഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. ഒരു വിദ്യാർഥിയെ ഒരു സംഘം കൂട്ടം ചേർന്ന് മർദ്ദിക്കുന്നതിൻ്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സിലെ ബി.കോം രണ്ടാം വർഷ വിദ്യാർഥിയായ മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി സല്‍മാനുല്‍ ഫാരിസിനാണ് മർദനമേറ്റത്. ഓഗസ്റ്റ് 30 ശനിയാഴ്ച കോളേജില്‍ ഓണാഘോഷം നടക്കുന്ന ദിവസമാണ് സംഭവം.

കോളേജിലെ മൂന്നാം വർഷ വിദ്യാർഥികളായ ഫഹദ്, അഫ്സല്‍, അഭിനന്ദ്, വിഷ്ണു, റോഷൻ, ശാമില്‍ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സല്‍മാൻ്റെ നാഭിക്കു ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്ത സംഘം സഹപാഠികള്‍ നോക്കി നില്‍ക്കെയാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ സല്‍മാൻ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

കോളേജുകളിലെ വിദ്യാർഥികള്‍ക്കിടയിലെ ഇത്തരം സംഘർഷങ്ങളെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group