കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയിലേക്ക് അനുഗമിച്ചതില്‍ കടുത്ത വിമര്‍ശനം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷജീറിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹനന്‍.
'ഹൂ കെയേര്‍സ്' എന്ന അടിക്കുറിപ്പോടെ നേമം ഷജീറിനൊപ്പമുള്ള ചിത്രം വിജില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഷജീറിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പിന്തുണ നല്‍കിക്കൊണ്ടുള്ള പോസ്റ്റ്.
നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും പരാതി നല്‍കിയിട്ടുണ്ട്. നടപടിക്ക് വിധേയനായ രാഹുലിനെ അനുഗമിച്ചത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ആദ്യ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാസമ്മേളനത്തിലെത്തിയിരുന്നു. നേമം ഷജീറായിരുന്നു രാഹുലിന്‍റെ കൂടെയുണ്ടായിരുന്നത്.
إرسال تعليق