കണ്ണൂർ : കുറുമാത്തൂർ പഞ്ചായത്തിലെ പൂമംഗലത്തും മഴൂരിലും തെരുവു നായ ആക്രമണം. വിദ്യാർഥികള്‍ ഉള്‍പ്പെടെ നാലുപേർക്ക് കടിയേറ്റു.
വ്യാഴാഴ്ച്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. സ്കൂളിലേക്ക് പോവുകയായിരുന്ന യാദവ് കൃഷ്ണ (11), റയാൻ(10) എന്നിവരെയാണ് മഴൂരില്‍ വച്ച് തെരുവുനായ ആക്രമിച്ചത്. ഇരുവരുടെയും കാലിനാണ് കടിയേറ്റത്.
തുടർന്ന് പൂമംഗലം ഉബൈദ് സ്മാരക വായനശാലക്ക് സമീപത്ത് വച്ച് മകനെ സ്കൂള്‍ ബസില്‍ കയറ്റി വിട്ട് തിരിച്ചു വരികയായിരുന്ന പി.പി ജിമിന (30)യെ അക്രമിച്ചു. ജിമിനയുടെ കാലിനാണ് കടിയേറ്റത്. ഓടിപ്പോയ നായ ആലയാട് അംഗണവാടിക്ക് സമീപത്ത് വച്ച് സ്കൂള്‍ വിദ്യാർഥി പി.പി മുഹമ്മദ് സുഹൈല്‍(12) നെയും ആക്രമിച്ചു. നിലത്ത് വീണു പോയ സുഹൈലിൻ്റെ ഇടത് കണ്ണിന് മുകളില്‍ പുരികത്തിനും കൈ കാലുകള്‍ക്കും ഗുരുതരമായ പരുക്കേറ്റു. പരുക്കേറ്റവരെ തളിപ്പറമ്ബ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വാക്സിനേഷൻ ചെയ്യുന്നതിന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Post a Comment