2024-25 സാമ്ബത്തിക വര്‍ഷത്തില്‍ കണ്ണൂര്‍ അന്താരാഷ്ര്‌ട വിമാനത്താവളം റെക്കോര്‍ഡ് വളര്‍ച്ചയില്‍. ആറുവര്‍ഷവും ഒമ്ബത് മാസവും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം (കിയാല്‍) 2024-25 സാമ്ബത്തിക വര്‍ഷത്തില്‍ എല്ലാ മേഖലകളിലും ഗണ്യമായ വളര്‍ച്ചാ നിരക്കാണ് കൈവരിച്ചത്.
ഇതിനകം 1.34 ദശലക്ഷം യാത്രക്കാരാണ് കണ്ണൂര്‍ അന്താരാഷ്ര്‌ട വിമാനത്താവളം വഴി യാത്ര ചെയ്‌തത്.
11,430 ഷെഡ്യൂളുകളിലായി വിമാനങ്ങള്‍ സര്‍വീസ് നടത്തി. 4,150 മെട്രിക് ടണ്‍ കാര്‍ഗോ ഇടപാടുകളും നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം ഷെഡ്യൂള്‍ ചെയ്‌ത യാത്രക്കാരുടെ ഗതാഗതത്തില്‍ 14-ശതമാനം വര്‍ധനയും അന്താരാഷ്ര്‌ട യാത്രക്കാരുടെ എണ്ണത്തില്‍ 27-ശതമാനം വളര്‍ച്ചയും ഉണ്ടായി. കൂടാതെ, അന്താരാഷ്‌്രട എടിഎമ്മുകളില്‍ 32-ശതമാനം വര്‍ധനവുമുണ്ടായി. ഇത് വിമാനത്താവളത്തിന്റെ വര്‍ധിച്ചുവരുന്ന ആഗോള കണക്‌റ്റിവിറ്റിയെ പ്രതിഫലിപ്പിക്കുന്നതായി അധികൃതര്‍ വ്യക്‌തമാക്കി.
കാര്‍ഗോ കയറ്റുമതിയിലും 25-ശതമാനം വര്‍ധനവുണ്ടായി. 2024-25 സാമ്ബത്തിക വര്‍ഷത്തില്‍ കിയാല്‍ 195 കോടിയുടെ റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. മു വര്‍ഷം 101 കോടിയായിരുന്നു സാമ്ബത്തിക വരുമാനം. അതിനെക്കാള്‍ 92 ശതമാനം വര്‍ധനയാണ് നേടിയത്. വാര്‍ഷിക വരുമാന ലക്ഷ്യമായ 180 കോടിയെന്ന ലക്ഷ്യമാണ് മറികടന്നത്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍ നാഷണല്‍ (എസിഐ) നടത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി സര്‍വേയില്‍ 100 ശതമാനം സ്‌കോര്‍ നേടി ഏഷ്യപസഫിക് മേഖലയിലെ ഏറ്റവും മികച്ച വിമാനത്താവളമായി കണ്ണൂര്‍ വിമാനത്താവളം അംഗീകാരം നേടിയതും പ്രധാന നേട്ടമായി. 2025-26 സാമ്ബത്തിക വര്‍ഷത്തില്‍ 2 ദശലക്ഷം യാത്രക്കാരെയും 250 കോടി രൂപയുടെ വരുമാനവുമാണ് കിയാല്‍ ലക്ഷ്യമിടുന്നത്.
إرسال تعليق