Join News @ Iritty Whats App Group

മുണ്ടയാംപറമ്പ മൈത്രി കൾച്ചറൽ സെന്ററിന്റെ പത്താം വാർഷികാഘോഷം സംഘടിപ്പിച്ചു

മുണ്ടയാംപറമ്പ്: മൈത്രി കൾച്ചറൽ സെന്ററിന്റെ പത്താം വാർഷികാഘോഷം മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ വെച്ച് വിപുലമായി ആഘോഷിച്ചു. പത്താം വാർഷികാഘോഷ പരിപാടി പേരാവൂർ നിയോജക മണ്ഡലം അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മൈത്രി പ്രസിഡണ്ട് കെ ആർ നിധിൻരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിനിമ ടിവി താരം ദേവരാജ് ദേവ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പത്താം വാർഷിക സ്മരണിക പ്രകാശനം ചെയ്തു. മൈത്രി കൾച്ചറൽ സെന്റർ സെക്രട്ടറി സുധീഷ് പി.കെ പ്രവർത്തന റിപ്പോർട്ട് അവതരണം നടത്തി. പരിപാടിയിൽ പഞ്ചായത്തഗം ശ്രീമതി മിനി വിശ്വനാഥൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബാലകൃഷ്ണൻ പതിയിൽ, പി പി അനിൽ കുമാർ,വിജിത്ത് സി ബി, ടി ജി സുരേഷ്, റോസമ്മ രാജൻ എന്നിവർ സംസാരിച്ചു. മൈത്രി കൾച്ചറൽ സെന്റർ ജോ.സെക്രട്ടറി സനീഷ് പി.ജി സ്വാഗതവും വൈസ് പ്രസിഡന്റ് നിതീഷ് ആർ നന്ദിയും രേ രേഖപ്പെടുത്തി.സാംസ്കാ കാരിക സമ്മേളനത്തിനുശേഷം നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിന്റെ വലന്താളം നാട്ടുപാട്ടരങ്ങും ഉണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group