Join News @ Iritty Whats App Group

വയത്തൂര്‍ പുഴയിലകപ്പെട്ട ഓട്ടോടാക്സി നാട്ടുകാരും ഫയര്‍ ഫോഴ്സും കരയ്ക്കെത്തിച്ചു

ളിക്കല്‍: വയത്തൂർ പുഴയിലെ ചപ്പാത്ത് പാലത്തില്‍ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ഒഴുക്കില്‍പ്പെട്ട് കാണാതായ ഓട്ടോ ടാക്സി നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കരയ്ക്കെത്തിച്ചു.


പെരുമ്ബള്ളി സ്വദേശി ജോസ് കുഞ്ഞിന്‍റെ ഓട്ടോടാക്സിയാണ് ചപ്പാത്ത് പാലത്തിലൂടെ പുഴ കടക്കുമ്ബോള്‍ ഒഴുക്കില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെ പ്രദേശവാസികളായ അഭിലാഷും സാബുവും ചേർന്ന് രക്ഷപെടുത്തിയിരുന്നു.

മണിപ്പാറ പെരുമ്ബള്ളിയിലെ ബസ് ജീവനക്കാരനായിരുന്ന അഭിലാഷിനെയും കൊണ്ട് പരിയാരം ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ പോയി തിരിച്ചുവരികയായിരുന്ന ഓട്ടോ ടാക്സി കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 2.45 ഓടെയാണ് അപകടത്തില്‍പ്പെടുന്നത്. ഇതോടെ വാഹനത്തി ലുണ്ടായിരുന്ന മൂവരും ഒഴുകിപ്പോവുകയായിരുന്നു.

രണ്ടു ദിവസത്തെ തെരച്ചിലില്‍ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പുഴയില്‍ വെള്ളം കുറഞ്ഞ തോടെ ഇരിട്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വാഹനം കണ്ടെത്തി യത്. മൂന്നുമണിക്കൂറോളം നടത്തിയ കഠിന പ്രയത്നത്തിനൊടുവില്‍ ഇന്നലെയാണ് ഓട്ടോ ടാക്സി കരയ്ക്കെത്തിച്ചത്. ചപ്പാത്ത് പാലത്തിനരികില്‍ നിന്നും 200 മീറ്ററോളം മാറി ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു ഓട്ടോടാക്സി. ഇരിട്ടി ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ചെളിയില്‍ പുതഞ്ഞ കിടന്ന വാഹനത്തെ കരയിലേക്ക് വലിച്ച്‌ കയറ്റുകയായിരുന്നു. വാഹനം കരയ്ക്ക് കയറ്റുന്ന വിവരം അറിഞ്ഞ് നിരവധി പേർ ഇവിടേയ്ക്ക് എത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group