Join News @ Iritty Whats App Group

കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു



തൃക്കരിപ്പൂർ: സ്കൂൾ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ ഇളമ്പച്ചി ഗവ ഹയർ സെക്കൻ്റ്റി സ്കൂളിലെ ഏട്ടാം ക്ലാസ് വിദ്യാർത്ഥി തൃക്കരിപ്പൂർ കടപ്പുറത്തെ ഇ.എം.പി മുഹമ്മദ് (13) ആണ് മരിച്ചത്. പാചക തൊഴിലാളി ഇ എം പി നിസാറിൻ്റെയും കെ പി സെമീറയുടെയും മകനാണ്. സഹോദരി : ജുമാന .ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൂട്ടുകാരുമായി കുളിക്കാൻ എത്തിയതാണെന്നാണ് പ്രാഥമിക വിവരം.
പുഴയിലിറങ്ങിയ ഉടൻ വിദ്യാർത്ഥി മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തൃക്കരിപ്പൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയഫയർഫോഴ്സ് സംഘം പുഴയിൽ നടത്തിയ തിരച്ചലിനിടെ നാട്ടുകാരനായ മടക്കാലിലെ രാധാകൃഷ്ണൻ കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group