Join News @ Iritty Whats App Group

വള്ളിത്തോട് പിക്കപ് ജീപ്പ് പാഞ്ഞു കയറി പുന്നാട് സ്വദേശി മരിച്ചു



ഇരിട്ടി: മലയോര ഹൈവേയിൽ വള്ളിത്തോട് ടൗണിന്
സമീപം പിക്കപ്പ് ജീപ്പ് പാഞ്ഞുകയറി പരിക്കേറ്റയാൾ
മരിച്ചു. മീത്തലെ പുന്നാട് സ്വദേശി എൻ. ബാലഗോപാലൻ
(52) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10. 30
ഓടെയായിരുന്നു അപകടം. തൊഴിലാളിയായ
ബാലഗോപാലൻ തെങ്ങ് മുറിക്കുന്നതിനായി റോഡരികിലെ
വീട്ടിന് മുന്നിൽ നില്ക്കുമ്പോഴാണ് അമിതവേഗതയിൽ
വന്ന പിക്കപ്പ് ജീപ്പ് ഇടിച്ചു കയറിയത്. ബാലഗോപാലന്
പരിക്കേൽക്കുകയും സമീപത്തെ വിട്ട് മതിൽ തകരുകയും
ചെയ്തു. സാരമായി പരിക്കേറ്റ ബാലഗോപാലനെ ആദ്യം
ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കും
മാറ്റി. ഭാര്യ: ഗീത. മക്കൾ: ഗോകുൽ, നന്ദഗോപാൽ.

Post a Comment

أحدث أقدم
Join Our Whats App Group