കണ്ണൂർ: നിർമ്മാണ മേഖലയില്‍ പ്രവർത്തിക്കുന്ന ബാക്ക്ഹോ ലോഡർ എക്സ്കവേറ്റർ തുടങ്ങിയ മണ്ണ് മാന്തി യന്ത്രങ്ങളുടെ വാടക ഒക്ടോബർ 1 മുതല്‍ വർധിപ്പിക്കുമെന്ന് കണ്‍സ്ട്രക്ഷൻ എക്യുപ്മെന്റ്റ് ഓണേർസ് അസോസിയേഷൻ ജില്ലാ ഭാരവാഹികള്‍ കണ്ണൂർ പ്രസ്ക്ലബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
2021ന് ശേഷം മെഷിനറി വിലയില്‍ ഗണ്യമായ വർധനയും,സ്പെയർ പാർട്ട്സ്, ഡ്രൈവർമാരുടെ ശമ്ബളം, ഇന്ധന വില, പരിചരണ ചെലവില്‍ വൻ വർധനവാണ് ഉണ്ടായത്. ഇതു കാരണമുണ്ടായ നഷ്ടം നികത്തു ന്നതിനും പ്രതിസന്ധിയിലായ തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിനുമാണ് നേരിയ തോതില്‍ വാടക വർധിപ്പിക്കാൻ നിർബന്ധിതരായതെന്ന് കണ്‍സ്ട്രക്ഷൻ എക്യുപ്മെന്റ്റ് ഓണേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ ആദ്യമായാണ് വാടക കൂട്ടുന്നത് 76 എച്ച്.പി മണ്ണ് മാന്തി യന്ത്രങ്ങളുടെ വാടക 1400 ല്‍ നിന്ന് 1800 രൂപയായും 30 - 35 എക്‌സ്‌കവേറ്ററുടെ വാടക 1200ല്‍ നിന്നും 1400 രൂപയായി വർധിക്കും മറ്റെല്ലാ മെഷിനറികള്‍ക്കും ടിപ്പറുകള്‍ക്കും 10% മുതല്‍ 20 % വരെ വാടക കൂടും.
വർധനവിന് മുന്നോടിയായി ഇക്കാര്യമടക്കം പൊതുജനങ്ങളെ അറിയിക്കുന്നതിന് സപ്‌തംബർ 30ന് പണിമുടക്ക് നടത്തി ജില്ലയിലെ പതിനൊന്ന് മേഖലകളില്‍ മണ്ണ്മാന്തി മെഷിനറികളുടെ വാഹന റാലി നടക്കും.വാർത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് അബ്ദുള്‍ഖാദർ.എ കടൂർ, സെക്രട്ടറി പ്രദീപ്കുമാർ. എം. എം, ട്രഷറർ സുരേഷ്‌ബാബു. കെ. എ, നിഷില്‍. എ, മനോഹരൻ.കെ പങ്കെടുത്തു.
إرسال تعليق