ഇരിട്ടി : ആറളം ഫാമിലെ ഏഴാംബ്ളോക്കിലെ റബർ തോട്ടത്തില്‍ കാട്ടാനകളുടെ പരാക്രമം. കരാറുകാരൻ ജില്‍സ് എല്‍ദോയുടെ റബ്ബർ പാല്‍ ശേഖരിച്ച പാത്രങ്ങളും ബാരലുകളുമടക്കമുള്ളവ ചവിട്ടി നശിപ്പിച്ച ആനകള്‍ ഇവിടം താവളമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി തോട്ടത്തില്‍ സ്ഥിരം ആനകളുടെ സാന്നിധ്യം ഉണ്ടെന്നാണ് ടാപ്പിംഗ് തൊഴിലാളികള്‍ പറയുന്നത് . കൂട്ടമായി എത്തുന്ന ആനകള്‍ പാല്‍ നിറച്ച ബാരലുകള്‍ ചവിട്ടി നശിപ്പിക്കുകയാണ് . പാലെടുക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും നശിപ്പിച്ചു. പാല്‍ നിറച്ചുവെച്ചിരിക്കുന്ന ബാരലുകള്‍ കുന്നിന്റെ മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ടും ചവിട്ടിയുമാണ് ആനകള്‍ നശിപ്പിച്ചിരിക്കുന്നത്. സീല്‍ ചെയ്തവയായതിനാല്‍ പാല്‍ നഷ്ടപ്പെട്ടിട്ടില്ല . എന്നാല്‍ വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലാണ് ബാരലുകള്‍ നശിപ്പിച്ചിരിക്കുന്നത്. ടാപ്പിംഗ് തൊഴിലാളികള്‍ പുലർച്ചെ പടക്കം പൊട്ടിച്ചും പാത്രം തട്ടി ശബ്ദം ഉണ്ടാക്കിയും ആനകളെ തുരത്തി ശേഷമാണ് ജോലി തുടങ്ങുന്നത്.
കഴിഞ്ഞ ദിവസം വയനാടൻ കാടുകളില്‍ നിന്നും തുരത്തിയ ആനകള്‍ കാട്ടിലേക്ക് കടന്നുപോകാതെ മേഖലയില്‍ തമ്ബടിച്ചിരിക്കുകയാണെന്നാണ് തൊഴിലാളികള്‍ പറഞ്ഞു .ഇവയെ തുരത്തിയാല്‍ മാത്രമേ ഭയം കൂടാതെ ജോലി ചെയ്യാൻ കഴിയുകയുള്ളുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഫാമിന് കനത്ത സാമ്ബത്തികനഷ്ടം
കാട്ടാനകള്‍ വൻ സാമ്ബത്തിക നഷ്ടമാണ് ആറളം ഫാമിന് വരുത്തുന്നത്. മുൻപ് റബർമരങ്ങളുടെ തൊലി പൊളിച്ചു തിന്നതുവഴി 4000 ഓളം റബറുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിലൂടെ കനത്ത സാമ്ബത്തിക നഷ്ടം ഫാമിന് നേരിട്ടു . കടുത്ത സാമ്ബത്തിക ബാദ്ധ്യതയില്‍ വലയുന്ന ഫാമിന്റെ ഏക സ്ഥിര വരുമാനമാണ് റബർ. ഫാമില്‍ നിലയുറപ്പിച്ചിരിക്കുന്ന ആനകളെ കാട്ടിലേക്ക് തുരത്തിയാല്‍ മാത്രമേ പുനരധിവാസ മേഖലയില്‍ ഉള്‍പ്പെടെ കൃഷിയും വരുമാന മാർഗങ്ങളും കണ്ടെത്താൻ കഴിയുകയുള്ളുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
إرسال تعليق