Join News @ Iritty Whats App Group

‘വ്യാപാരബന്ധം ഉപയോഗിച്ച് ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍’; വീണ്ടും അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്; 7 യുദ്ധം അവസാനിപ്പിച്ചതിന് തനിക്ക് നോബേല്‍ സമ്മാനം നല്‍കണം

ഇന്ത്യ പാക് സംഘര്‍ഷം നിര്‍ത്തിയത് താനാണെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കാന്‍ കാരണക്കാരന്‍ താനാണെന്ന് ആവര്‍ത്തിച്ച് പറയുന്ന ഡൊണാള്‍ഡ് ട്രംപ് വ്യാപാര ബന്ധത്തിലൂടെയാണ് താന്‍ ആ യുദ്ധം ഒഴിവാക്കിയതെന്നാണ് വെളിവാക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. എന്നാല്‍ മൂന്നാം കക്ഷിയെ വിഷയത്തില്‍ ഇടപെടുത്തിയെന്ന പ്രതിപക്ഷ വിമര്‍ശനം വന്നതോടെ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അമേരിക്കന്‍ അവകാശവാദം തള്ളുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മോദി ഒരിക്കലും പൊതുമധ്യേ ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളിപ്പറയാതിരുന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് വീണ്ടും ഡൊണാള്‍ഡ് ട്രംപ് തന്റെ അവകാശവാദം മറയില്ലാതെ ആവര്‍ത്തിക്കുന്നത്. സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളുമായുളള വ്യാപാരബന്ധം വേര്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായാണ് ട്രംപ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. തന്റെ ഇടപെടലില്‍ ഏഴ് യുദ്ധങ്ങള്‍ ഒഴിവായെന്ന അവകാശവാദവും ട്രംപ് ഉയര്‍ത്തുന്നുണ്ട്. ഏഴ് യുദ്ധങ്ങള്‍ ഒഴിവാക്കിയത് താനായതിനാല്‍ ഏഴ് നൊബേല്‍ സമ്മാനങ്ങള്‍ക്ക് താന്‍ അര്‍ഹനാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group