Join News @ Iritty Whats App Group

കണ്ണൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡ്: ഭൂമി ഏറ്റെടുക്കാനായി 73.9 കോടി രൂപ അനുവദിച്ചു

ണ്ണൂർ: ജില്ലയിലെ പ്രധാന റോഡായ ചൊറുക്കള-ബാവുപ്പറമ്ബ്, മയ്യില്‍, കൊളോളം, മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കാൻ 73.9 കോടി രൂപ കിഫ്ബി അനുവദിച്ചു.


കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുമായി എം.വി.ഗോവിന്ദൻ എംഎല്‍എ നടത്തിയ ചർച്ചയെത്തുടർന്നാണ് തുക അനുവദിച്ചത്. 1600 ഭൂവുടമകളുടെ ഏഴ് ഹെക്ടർ ഭൂമിയാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടിവരിക. ഇതിന്റെ ഭാഗമായ വിജ്ഞാപനം അടുത്തദിവസം പുറത്തിറങ്ങും. കളക്ടർ വിജ്ഞാപനമിറക്കുന്നതോടെ സ്ഥലത്തിന്റെ രേഖകള്‍ പരിശോധിച്ച്‌ പണം ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കാൻ കഴിയും. ഇതോടൊപ്പം റോഡ് നിർമാണത്തിനാവശ്യമായ 231 കോടി രൂപ അനുവദിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്.


തളിപ്പറമ്ബ്-ശ്രീകണ്ഠപുരം സംസ്ഥാനപാതയില്‍ ചൊർക്കളയില്‍നിന്ന് ആരംഭിക്കുന്ന റോഡ് 22.5 കിലോമീറ്ററാണ് നവീകരിക്കുക. വൈദ്യുതത്തൂണുകളും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനുകളുടെ പൈപ്പുകളും മാറ്റിസ്ഥാപിച്ചാകും റോഡ് നിർമാണ പ്രവൃത്തി.

കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരും കണ്ണൂരിലെ മലയോരമേഖലകളായ ആലക്കോട്, കുടിയാന്മല, ചപ്പാരപ്പടവ്, ചെറുപുഴ, പുളിങ്ങോം ഭാഗത്തുള്ളവർക്കും മലയോര ഹൈവേ വഴി വന്നാല്‍ എളുപ്പത്തില്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാവുന്ന വഴിയാണിത്. തളിപ്പറമ്ബ്-മണക്കടവ്-കൂർഗ് റോഡിന്റെ ഭാഗമായ കാഞ്ഞിരങ്ങാട്ടുനിന്ന് ഈ റോഡിലേക്ക് പ്രവേശിക്കാനും കഴിയും.

69 കോടി രൂപ ചെലവിട്ട് നവീകരണപ്രവൃത്തി നടക്കുന്ന ഇടിസി-പൂമംഗലം മഴൂർ പന്നിയൂർ റോഡുവഴി നടുവില്‍ ആലക്കോട്, ഭാഗത്തുള്ളവർക്കും എളുപ്പത്തില്‍ പ്രവേശിക്കാനാകും. വിമാനത്താവളയാത്രക്കാർക്ക് പുറമെ പ്രധാന തീർഥാടന വിനോദസഞ്ചാരകേന്ദ്രമായ പറശ്ശിനിക്കടവിലേക്കും എളുപ്പത്തില്‍ എത്താനാകുമെന്നത് റോഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group