കണ്ണൂർ: കോളേജിലെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാത്ത വിരോധത്തില്‍ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച 15 സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി സി.കെ. സല്‍മാൻ ഫാരിസിന്റെ പരാതിയിലാണ് കേസ്. നഗരത്തിലെ കോളേജിലെ സീനിയർ വിദ്യാർത്ഥികളായ ബിലാല്‍, അഭിനന്ദ്, ഷഹദ്, ഷെസില്‍, ഷഹലാല്‍, സഹദ്, ജസീം, ഫഹീം, വിഷ്ണു, അഫ്സല്‍, എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർ ഉള്‍പ്പെടെ 15 പേർക്കെതിരെയണ് കേസെടുത്തത്. കഴിഞ്ഞ 30 ന് ഉച്ചയ്ക്ക് 1 മണിക്ക് കോളേജിന്റെ പ്രവേശന കവാടത്തില്‍ വെച്ചായിരുന്നു അക്രമം.
إرسال تعليق