Join News @ Iritty Whats App Group

പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം പൂര്‍വ അധ്യാപക- വിദ്യാര്‍ത്ഥി സംഗമം സെപ്റ്റംബര്‍ 1 ന്

ഇരിട്ടി : പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള പൂര്‍വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം സെപ്റ്റംബര്‍ 1 ന് രാവിലെ 9.30 മുതല്‍ സ്‌കൂളില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൂര്‍വ അധ്യാപക, വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരും. ഡോ.വി.ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎല്‍എ പൂര്‍വാധ്യാപകന്മാരെ ആദരിക്കും. മേഖലയില്‍ കഴിവു തെളിയിച്ച പൂര്‍വ വിദ്യാര്‍ഥികളെ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ആദരിക്കും. പ്രശസ്ത ചലചിത്ര നിരൂപകന്‍ വി.കെ. ജോസഫ്, സിനിമാ സീരിയല്‍ താരം യവനിക ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
12.30 ന് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍, സ്‌നേഹസദ്യ, വായ്ത്താരി നാടന്‍പാട്ടുകള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് സബ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോസഫ്, കെ.ടി.ടോമി, സി.സജു, എ.ഷിബു എന്നിവര്‍ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group