Join News @ Iritty Whats App Group

മഞ്ഞപ്പിത്തം; ഇരിട്ടി നഗരസഭയില്‍ പൊതുജനാരോഗ്യ സമിതി യോഗം,നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താൻ തീരുമാനം

രിട്ടി: മഞ്ഞപ്പിത്ത ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇരിട്ടി നഗരസഭ പൊതുജനാരോഗ്യ സമിതി ചേർന്നു. നഗര പരിധിയില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു.


എല്ലാ ചടങ്ങുകള്‍ക്കും നഗരസഭയുടെ അനുമതി വാങ്ങണം.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ സ്ഥാപനങ്ങളിലും ചടങ്ങുകളിലും വിതരണം ചെയ്യാൻ പാടുള്ളൂ. എല്ലാ ചടങ്ങുകളിലും ഭക്ഷണ വിതരണത്തിന് ശുദ്ധജലം മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം . എല്ലാ സ്ഥാപനങ്ങളിലെയും ടോയ് ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കണം. ടോയ്‌ലറ്റുകളില്‍ സോപ്പ് സൂക്ഷിക്കണം. രോഗം ബാധിച്ചവർ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്. കുടിവെള്ള സ്രോതസുകളില്‍ ഇടവേളകളില്‍ ക്ലോറിനേഷൻ ചെയ്യുകയും ടാങ്കുകള്‍ വൃത്തിയാക്കണമെന്നും ഇതിനായുള്ള ബോധവത്കരണം ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ഇരിട്ടി നഗരസഭ ചെയർപേഴ്സണ്‍ കെ. ശ്രീലതയുടെ അധ്യക്ഷത വഹിച്ചു. ആയുർവേദം, ഹോമിയോ വെറ്ററിനറി, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group