Join News @ Iritty Whats App Group

മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം, മതേതര വിശ്വാസികൾ ആഹ്‌ളാദത്തിലാണ്, മുസ്ലിം യൂത്ത് ലീഗും പങ്കുചേരുന്നു; പി കെ ഫിറോസ്

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി പി കെ ഫിറോസ്. കന്യാസ്ത്രീകളുടെ ജാമ്യം മതേതര വിശ്വാസികൾ ആഹ്‌ളാദത്തിൽ ആണ്. മുസ്ലിം യൂത്ത് ലീഗും അവർക്കൊപ്പം പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യം തകർക്കാൻ ആര് ശ്രമിച്ചാലും അവരെ ഒറ്റപ്പെടുത്തും.

മത ന്യുനപക്ഷങ്ങൾക്ക് എതിരെ നിരന്തരാമായ അക്രമണങ്ങൾ നടക്കുന്നു. രാജ്യത്തിന്റെ വളർച്ചയിൽ ക്രൈസ്തവ സഭകൾക്ക് വലിയ പങ്കുണ്ട്. അവർക്ക് എതിരെ മനുഷ്യക്കടത്ത് വരെ ആരോപിക്കുന്നു. കാരുണ്യം എത്താത്ത സ്‌ഥലത്ത് മനുഷ്യത്വം കൊണ്ട് ചെന്നവരാണ് നാട്ടിലെ ക്രൈസ്തവരെന്നും പി കെ ഫിറോസ് പറഞ്ഞു.

കന്യാസ്ത്രീകളുടെ ജാമ്യത്തിൽ സാദിഖ് അലി തങ്ങളും പ്രതികരിച്ചു. തത്കാലം ജാമ്യം അനുവദിച്ചു എങ്കിലും പ്രോസക്യൂഷൻ ശക്തമായ് ജാമ്യം കൊടുക്കുന്നതിന് എതിരെ വാദിച്ചു. സർക്കാരുകളുടെ കണ്ണ് തുറന്നിട്ട്‌ ഇല്ല. അതുകൊണ്ട് തന്നെ സമരം അവസാനിപ്പിക്കാൻ സമയം ആയിട്ടില്ല. ബഹുസ്വരതയക്ക് വേണ്ടിയാണ് സമരം ചെയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഇന്ന് രാവിലെയാണ് ജാമ്യം ലഭിച്ചത്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group