Join News @ Iritty Whats App Group

കത്ത് ചോർച്ച വിവാദം: 'ആക്ഷേപങ്ങള്‍ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണം': ഷർഷാദിന് വക്കീൽ നോട്ടീസയച്ച് എം വി ​ഗോവിന്ദൻ



തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിന് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു. ആക്ഷേപങ്ങള്‍ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.  മൂന്ന് ദിവസത്തിനകം ആരോപണങ്ങൾ പിൻവലിക്കണമെന്നാണ് ആവശ്യം. ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നൽകണമെന്നും അപകീർത്തികരമായ ആക്ഷേപങ്ങൾ എല്ലാം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും വക്കീൽ നോട്ടീസിലുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group