Join News @ Iritty Whats App Group

ഉദ്‌ഘാടനത്തിന്‌ സജ്‌ജമായി കുത്തുപറമ്പ താലൂക്ക്‌ ആശുപത്രി കെട്ടിടം

കൂത്തുപറമ്ബ്‌: താലൂക്ക്‌ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മിച്ച കെട്ടിടം ഉദ്‌ഘാടനത്തിന്‌ സജ്‌ജമായി.


രണ്ട്‌ ബേസ്‌മെന്റ്‌ ഗ്രൗണ്ട്‌ ഫ്‌ലോര്‍ ഉള്‍പ്പെടെ 12 നിലകളോട്‌ കൂടിയ കെട്ടിടത്തില്‍ ലിഫ്‌റ്റ് ഉള്‍പ്പെടെ രോഗികള്‍ക്ക്‌ ആവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്‌. കെ.കെ. ശൈലജയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന കൂത്തുപറമ്ബ്‌ താലൂക്ക്‌ ആശുപത്രിക്ക്‌ പുതിയ കെട്ടിട സമുച്ചയം ഒരുക്കാനായത്‌.


2020ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ താലൂക്ക്‌ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‌ തറകല്ലിട്ടത്‌. 59.23 കോടി ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. 52.30 കോടി രൂപ നബാര്‍ഡ്‌ വായ്‌പയും ബാക്കി സംസ്‌ഥാന സര്‍ക്കാറിന്റെ വിഹിതവുമാണ്‌. അത്യാഹിത വിഭാഗം, ഒ.പി. വിഭാഗം, ലാബ്‌, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്ററോട്‌ കൂടിയ ലേബര്‍ റൂം, ഓഫ്‌താല്‍ ഒ.പി, ഓഫ്‌താല്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സി.എസ.്‌യു, മെഡിസിന്‍ തുടങ്ങിയ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്‌. തദ്ദേശ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഉദ്‌ഘാടനം ഉണ്ടാകുമെന്നാണ്‌ ജനങ്ങളുടെ പ്രതീക്ഷ. നിരവധി പേര്‍ എത്തുന്ന താലൂക്ക്‌ ആശുപത്രിയില്‍ സൗകര്യങ്ങളുടെ അഭാവം കാരണം തലശേരി, കണ്ണൂര്‍ തുടങ്ങിയ സ്‌ഥലത്തെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്‌ഥയിലായിരുന്നു. എന്നാല്‍ പുതിയകെട്ടിടം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്‌ജമാകുമ്ബോള്‍ ഏറെ പ്രതീക്ഷയോടെയാണ്‌ രോഗികള്‍ കാണുന്നത.്‌
പുതിയ ആശുപത്രി കെട്ടിടം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്‌ജമായാല്‍ പാര്‍ക്കിങ്‌ വെല്ലുവിളിയാകും എന്ന വിലയിരുത്തലുമുണ്ട്‌. നിലവില്‍ ആശുപത്രിയില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്‌. ആശുപത്രിക്ക്‌ സമീപത്തെ റോഡരികുകളില്‍ വാഹനങ്ങള്‍ നിറയുകയാണ്‌. തലശേരി, കണ്ണൂര്‍ റോഡുകളില്‍ വരെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നുണ്ട്‌. ക്വാര്‍ട്ടേഴ്‌സിന്‌ സമീപത്തായി പാര്‍ക്കിങ്‌ സൗകര്യം ഒരുക്കാന്‍ ലക്ഷ്യമിടുന്നുണ്ടങ്കിലും അത്‌ എത്ര മാത്രം പര്യാപ്‌തമാകുമെന്ന്‌ കണ്ടറിയണം.

Post a Comment

Previous Post Next Post
Join Our Whats App Group