Join News @ Iritty Whats App Group

മാനന്തവാടി- മട്ടന്നൂര്‍ - കണ്ണൂര്‍ വിമാനതാവള റോഡിനായി സ്ഥലം ഏറ്റെടുത്തവര്‍ക്ക് ദേശീയപാത നിരക്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആക്ഷൻ കമ്മിറ്റി

ണ്ണൂർ : ദേശീയപാത മാതൃകയില്‍ നഷ്ടപരിഹാരം നല്‍കാതെ വിമാനത്താവള റോഡിന് സ്ഥലം വിട്ടുനല്‍കില്ലെന്ന് ഭൂഉടമകളുടെ ആക്ഷൻ കമ്മിറ്റി കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.


2017 സർക്കാർ ഉത്തരവിലൂടെ ഏറ്റെടുത്ത കണ്ണൂർ വിമാനത്താവള കണക്ടിവിറ്റി റോഡുകള്‍ക്ക് ഏറ്റെടുക്കുന്ന സ്ഥലത്തിനും നിർമിതികള്‍ക്കും ദേശീയപാത മാതൃകയില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മാനന്തവാടി മട്ടന്നൂർ കണ്ണൂർ വിമാനത്താവള റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം നല്‍കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം അംഗീകരിക്കാനാവില്ല. മാനന്തവാടി ഗാന്ധി പാർക്കില്‍ നിന്നാ രാഭിച്ച്‌ കൊട്ടിയൂർ, കേളകം, കണിച്ചാർ, മാലൂർ, ശിവപുരം വഴി കണ്ണൂർ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന റോഡിന് ഏറ്റെടുക്കുന്ന ഭൂമിയില്‍ 2568 കുടുംബങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. 639 കുടുംബങ്ങളുടെ വീട് പൂർണമായി പൊളിച്ച്‌ മാറ്റേണ്ടി വരും. 84. 96 ഹെക്ടർ ഭൂമിയിലാണ് കുറ്റിയിട്ടിരിക്കുന്നത്. വികസനത്തിന് വേണ്ടി സ്ഥലവും വീടും വിട്ടു നല്‍കാൻ തയ്യാറാണ്. എന്നാല്‍ നഷ്ടപരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കണം.

വീടുകള്‍ക്കും ചമയങ്ങള്‍ക്കും കാലപ്പഴക്കം കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കുന്നതെങ്കില്‍ ഞങ്ങളുടെ വസ്‌തുവില്‍ പ്രവേശിക്കുവാൻ അനുവദിക്കില്ല. സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കി റോഡ് നിർമ്മാണം പൂർത്തിയാ ക്കി കണ്ണൂർ വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണം.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, റവന്യൂ മന്ത്രി, കളക്ടർ, കെ.ആർ.എഫ്.ബി റവന്യൂ എന്നിവർക്ക് നിരവധി തവണ നിവേദനം നല്‍കിയിട്ടുണ്ട്. വരുന്ന ഒന്നാം തീയ്യതി കണ്ണൂരിലെത്തുന്ന റവന്യു മന്ത്രിയെ ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ നേരിട്ടു കണ്ടു വിഷയം അവതരിപ്പിക്കും.

കുറ്റിയടിച്ച പ്രദേശത്ത് ഭൂമി വില്‍പ്പന നടത്തുന്നതിനോ പുതിയ വീടുകള്‍ വയ്ക്കുന്നതിനോ, ബാങ്ക് വായ്‌പകള്‍ എടുക്കുന്നതിനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രശ്‌ന പരിഹാരമായില്ലായെങ്കില്‍ പ്രത്യക്ഷ സമരപരി പാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാർത്താ സമ്മേളനത്തില്‍ ചെയർമാൻ ജോണി പാമ്ബാടി,കണ്‍വീനർ ജിൻസ് എം മേക്കല്‍, ഗ്രീകുമാർ കൂടത്തില്‍, എല്‍ വി ജേക്കബ്, കെ പവിത്രൻ എന്നിവർപങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group